സാഗ്രെബ് : ക്രൊയേഷ്യൻ ക്ലബ് എച്ച്.എൻ.കെ സിബെനിക്കിലെത്തി മൂന്നാം ദിനം പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരവും ഇന്ത്യൻ ഡിഫൻഡറുമായ സന്ദേശ് ജിംഗാന്റെ അരങ്ങേറ്റം വൈകും.
ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കി ക്രൊയേഷ്യയിലെ ഒന്നാം ഡിവിഷനിൻ റിയേക്ക എഫ്.സിക്കെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ജിംഗാന് പരിക്കേറ്റത്.
ജിംഗാന് പരിക്കേറ്റ കാര്യം സിബെനിക്കിന്റെ കോച്ച് മാരിയോ റോസാസാണ് അറിയിച്ചത്. പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |