ആലപ്പുഴ: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ തുക ലഭിക്കാത്തതിലും, കൊവിഡ് മൂലം മരിച്ച റേഷൻ ജീവനക്കാരുടെ കുടുംബങ്ങൾക്ക് സഹായം നൽകാത്തതിലും പ്രതിഷേധിച്ച് തിരുവോണ നാളിൽ കേരള റേഷൻ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ പട്ടിണി സമരം നടത്തി. സംസ്ഥാന സെക്രട്ടറി ജി.ശശിധരൻ സമരം ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് കെ.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.രാജേന്ദ്രൻ (ജില്ലാ സെക്രട്ടറി), പി.വി.ഹരിദാസൻ നായർ (വൈസ് പ്രസിഡന്റ്,അമ്പലപ്പുഴ താലൂക്ക്) കെ.കെ.പൊന്നൻ (വർക്കിംഗ് പ്രസിഡന്റ്), റ്റി.ബി.കാർത്തികേയൻ (താലൂക്ക് സെക്രട്ടറി) എച്ച്.നൗഫൽ (ജോ.സെക്രട്ടറി), കെ.ജി.ശാന്തിലാൽ (ജോ.സെക്രട്ടറി) എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |