കുന്നംകുളം : മരത്തംകോട് ഹൈസ്കൂളിന് സമീപം തെക്കേക്കര റോയി (37), ഭാര്യ ജോമോൾ (34) എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. റോയിയുടെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിലും, ജോമോളുടേത് കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു. ബന്ധുക്കൾ വിളിച്ചിട്ടും ഇവരുടെ ഫോണുകൾ എടുക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിച്ച് ഇവർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി എട്ടരയോടെയാണ് സംഭവമറിയുന്നത്. വാതിലുകൾ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ വീട്ടിൽ തന്നെ റോയിയുടെ സഹോദരനും താമസിക്കുന്നുണ്ട്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |