ആലപ്പുഴ: ജില്ലയിൽ ഇന്നലെ 644 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 8614 ആയി. 17 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 637 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1170 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ 239816 പേർ രോഗമുക്തരായി.
ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലുംആശുപത്രികളിലും ഇന്ന് കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |