ക്വാലാലംപൂർ : മലേഷ്യയുടെ പ്രധാനമന്ത്രിയായി ഐക്യ മലയ ദേശീയ സംഘടനയിലെ ഇസ്മായിൽ സബ്രി യാക്കൂബ് ചുമതലയേറ്റു. മലേഷ്യൻ സുൽത്താൻ അബ്ദുല്ല രാജാവാണ് അദ്ദേഹത്തെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 18 മാസമായി ഭരണത്തിലുണ്ടായിരുന്ന മുഹ്യിദ്ദീൻ യാസിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ രാജിവച്ചതിനെ തുടർന്നാണ് മുഹ്യിദ്ദീൻ മന്ത്രിസഭയിലെ ഉപ പ്രധാനമന്ത്രി ആയിരുന്ന ഇസ്മായിലിന് പ്രധാനമന്ത്രിയാകാൻ അവസരം ലഭിച്ചത്. ഇതോടെ 2018ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുനൈറ്റഡ് മലായ്സ് നാഷനൽ ഓർഗനൈസേഷൻ ഭരണത്തിൽ തിരിച്ചെത്തി.
ഇസ്മായിൽ സബ്രിക്ക് 114 എം.പിമാരുടെ പിന്തുണയുള്ളതായി മലേഷ്യൻ രാജാവ് അബ്ദുല്ല സുൽത്താൻ അഹ്മദ് ഷാ വ്യക്തമാക്കി. മലേഷ്യയുടെ ഒമ്പതാമത്തെ പ്രധാനമന്ത്രിയാണ് 61കാരനായ ഇസ്മായിൽ സബ്രി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |