വാഷിംഗ്ടൺ : അഫ്ഗാനിൽ നിന്ന് സേനയെ പിൻവലിക്കാനുള്ള അമേരിക്കയുടെ നിലപാടിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിൽ യു.എസ് വൈസ്പ്രസിഡന്റ് കമല ഹാരിസിന്റെ ഏഷ്യൻ സന്ദർശനത്തിന് ഇന്നലെ തുടക്കമായി. ഏഷ്യൻ - അമേരിക്കൻ വംശജയായ കമലയുടെ സന്ദർശനം ഏറെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റ് നോക്കുന്നത്. ഇന്നലെ സിംഗപൂരിലെത്തിയ കമല ഹാരിസ് ഇന്ന് രാജ്യത്തെ ഉന്നത നേതാക്കളുമായി ചർച്ച നടത്തിയ ശേഷം വിയറ്റ്നാം സന്ദർശിക്കും.മേഖലയിലെ സുരക്ഷയ്ക്കും സമാധാനത്തിനും അമേരിക്ക പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇനിയും അതിനായി പ്രവർത്തിക്കുമെന്നും ഇരു രാജ്യങ്ങളിലേയും സർക്കാരിനെ ധരിപ്പിക്കും. അഫ്ഗാൻ വിഷയത്തോടെ ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുകയെന്ന ദൗത്യം കൂടി കമലയ്ക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |