SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.41 PM IST

ജില്ലയിൽ വാക്സിനേഷൻ ഇന്ന് 20 ലക്ഷം കടക്കും

vaccination

 തിരുവോണനാളിലും ആളെത്തി

കൊല്ലം: കൊവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം ജില്ലയിൽ ഇന്ന് 20 ലക്ഷം കടക്കും. ഇന്നലെ വരെ 19.83 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തു.

ഇതുവരെ 14.56 ലക്ഷം പേർക്കാണ് ആദ്യഡോസ് വാക്സിൻ നൽകിയത്. ജനസംഖ്യാനുപാതിക കണക്കെടുത്താൽ 57.5 ശതമാനം പേർ ഇതുവരെ ആദ്യഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. കുട്ടികളെയും 18 വയസിൽ താഴെയുള്ളവരെയും പരിഗണിക്കുമ്പോൾ ഏകദേശം 20 ലക്ഷം ആദ്യഡോസ് വാക്സിൻ നൽകാൻ കഴിഞ്ഞാൽ എല്ലാവർക്കും വാക്സിൻ നൽകിയതിന്റെ ഖ്യാതി കൊല്ലത്തിന് സ്വന്തമാകും.

രണ്ടാം ഡോസ് ഉൾപ്പെടെ പ്രതിദിനം ശരാശരി 40,000 ഡോസ് വാക്സിൻ ജില്ലയിൽ വിതരണം ചെയ്യാൻ കഴിയുന്നുണ്ട്. വാക്സിനേഷന് എല്ലാവരും താത്പര്യം കാട്ടിയാൽ 10 മുതൽ 12 ദിവസത്തിനുള്ളിൽ ജില്ലയിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യഡോസ് വാക്സിൻ നൽകാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.

 തിരുവോണത്തിന് 930 ഡോസ്

തിരുവോണ നാളിൽ വാക്സിൻ സ്വീകരിക്കാൻ ആരുമെത്തില്ലെന്നാണ് അധികൃതർ കരുതിയിരുന്നതെങ്കിലും 930 പേർ വാക്സിനെടുത്തു. ഇതിൽ 431 പേർ ആദ്യഡോസും 499 പേർ രണ്ടാം ഡോസുമാണ് സ്വീകരിച്ചത്. അവിട്ടം ദിനമായ ഇന്നലെ ജില്ലയിൽ ആകെ 10 വാക്സിനേഷൻ സെന്ററുകൾ മാത്രമാണ് പ്രവർത്തിച്ചത്. ഇതിൽ മൂന്നെണ്ണം മാത്രമായിരുന്നു സർക്കാർ മേഖലയിൽ ഉണ്ടായിരുന്നത്. ക്യാമ്പുകളിൽ ഇന്നലെ തിരക്കുണ്ടായില്ല. ശരാശരി നൂറിൽത്താഴെ ആളുകൾ മാത്രമാണ് വാക്സിൻ സ്വീകരിക്കാൻ എത്തിയത്.

ഇന്ന് ജില്ലയിൽ നൂറോളം വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. 90 ഓളം കേന്ദ്രങ്ങളിൽ സ്ലോട്ടുകൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. സ്പോട്ട് രജിസ്‌ട്രേഷൻ കൂടി കണക്കിലെടുക്കുമ്പോൾ ഓരോ കേന്ദ്രങ്ങളിലും തിരക്ക് വർദ്ധിക്കാനാണ് സാദ്ധ്യത.

 വാക്സിനേഷൻ ഇതുവരെ

 ആകെ: 19.83 ലക്ഷം

 ആദ്യ ഡോസ്: 14.56 ലക്ഷം

 രണ്ടാം ഡോസ്: 5.27 ലക്ഷം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, COVID VACCINATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.