SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.10 PM IST

മാനസികാസ്വാസ്ഥ്യമുള്ള മകൻ അമ്മയെ കിണറ്റിലിട്ട് കൊലപ്പെടുത്തി

ammini

മാള: വഴക്കിനെ തുടർന്ന് മാനസികാസ്വാസ്ഥ്യമുള്ള മകൻ അമ്മയെ കിണറ്റിലിട്ട് കൊലപ്പെടുത്തി. കൊമ്പൊടിഞ്ഞാമാക്കലിൽ കണക്കുംകട പരേതനായ സുബ്രന്റെ ഭാര്യ അമ്മിണിയാണ് (80) മരിച്ചത്. മകൻ സുരേഷിനെ ആളൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സുരേഷിന്റെ ഭാര്യ സുഖമില്ലാതെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ്. മകൾ അമ്മയോടൊപ്പം ആശുപത്രിയിലാണ്. അവിവാഹിതനായ മൂത്ത സഹോദരൻ സുധീഷ് സംഭവ സമയത്ത് സ്ഥലത്തില്ലായിരുന്നു.

അമ്മിണിയും മകൻ സുരേഷുമായി വഴക്കിടാറുണ്ടായിരുന്നു. ഇതാകാം പെട്ടെന്നുള്ള പ്രകോപന കാരണമെന്നാണ് നിഗമനം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചാലക്കുടിയിൽ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം കരയ്ക്ക്കയറ്റിയത്. ആളൂർ പൊലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം ചാലക്കുടി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് സംസ്കാരം നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SON KILLED MOTHER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.