കോട്ടയം: പാമ്പാടിഓർവയലിൽ അടച്ചിട്ട വീട്ടിൽ മോഷണശ്രമം നടത്തിയ പ്രതിയെ പാമ്പാടി പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. പനച്ചിക്കാട് സ്വദേശി മലവേടൽ കോളനി ശരണി(30)നെയാണ് പിടികൂടിയത്. ഇന്നലെ രാവിലെ ഓർവയൽ ഭാഗത്ത് അടഞ്ഞുകിടന്ന വീട്ടിൽ മോഷണശ്രമത്തിനിടെ ശരണിനെ നാട്ടുകാർ കണ്ടു. ഉടൻ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പാമ്പാടി. സി. ഐ. യു. ശ്രീജിത്തിന്റെ നിർദേശപ്രകാരം എസ്.ഐ. എസ്.ലെബിമോൻ, എസ്. സി.പി.ഒ അനിൽകുമാർ, മഹേഷ്, ഗ്രേഡ് എസ്.ഐ. പ്രസാദ് തുടങ്ങിയവരുടെ അന്വേഷണത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. ഷൊർണ്ണൂർ, ഗാന്ധിനഗർ,ചിങ്ങവനം, അയർക്കുന്നം,കറുകച്ചാൽ, കോട്ടയം ഈസ്റ്റ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |