ന്യൂഡൽഹി: സൈകോവ് ഡി വാക്സിൻ 3 മുതൽ 12 വയസുവരെയുള്ള കുട്ടികളിൽ പരീക്ഷണത്തിനുള്ള നടപടികൾ തുടങ്ങിയെന്നും ഇതിനായുള്ള അനുമതി തേടി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ ഉടൻ സമീപിക്കുമെന്നും നിർമ്മാതാക്കളായ സൈഡസ് കാഡില അറിയിച്ചു. നിലവിൽ 12 വയസിന് മുകളിലുള്ളവർക്ക് നൽകാനുള്ള അടിയന്തര അനുമതി ലഭിച്ച വാക്സിനാണ് സൈക്കോവ് ഡി. സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങും.
ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകൾ നിർമ്മിക്കുമെന്ന് സൈഡസ് കാഡില മാനേജിംഗ് ഡയറക്ടർ ഡോ. ഷർവിൽ പട്ടേൽ പറഞ്ഞു. വാക്സിൻ ഇന്ത്യയിലായിരിക്കും നിർമിക്കുകയെന്നും എന്നാൽ, ആദ്യ ഡോസുകൾ യു.എസിൽ നിന്നായിരിക്കും കൊണ്ടുവരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 66 ശതമാനമാണ് ഫല പ്രാപ്തി. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കും. മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |