പാലക്കാട്: കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ കൽപ്പാത്തിപ്പുഴയിൽ മുങ്ങി മരിച്ചു. സേലം സ്വദേശി കാജാഹുസൈന്റെ മകൻ അൻഷീർ (19), കല്ലേക്കാട് രണ്ടാം മൈൽ നൗഷാദിന്റെ മകൻ മുഹമ്മദ് ഹാഷിം (20) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് പറളി ഭാഗത്തായിരുന്നു സംഭവം.
കുളിക്കുന്നതിനിടെ അൻസീർ മുങ്ങുന്നത് കണ്ട് ഹാഷിം രക്ഷിക്കാനെത്തി. ഇതിനിടെ ഇരുവരും മുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധുവായ റാഷിൻ (24) കരയിൽ ഇരിക്കുകയായിരുന്നു. ഇയാളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പാലക്കാട് ഫയർഫോഴ്സും പൊലീസുമെത്തിയാണ് മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചത്.
അൻഷീർ ബന്ധുവായ നൗഷാദിന്റെ വീട്ടിൽ ഓണത്തോടനുബന്ധിച്ച് മൂന്ന് ദിവസം മുമ്പാണ് വിരുന്നിന് വന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മുഹമ്മദ് ഹാഷിമിന്റെ അമ്മ: റാഷിദ. സഹോദരങ്ങൾ: മുഹമ്മദ് അൻഷഫ്, അൻഷിഫ. അൻഷീറിന്റെ അമ്മ: നസീമ. സഹോദരങ്ങൾ: നസീബ്, തസ്ലീമ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |