SignIn
Kerala Kaumudi Online
Friday, 19 April 2024 10.20 PM IST

അയത്തിൽ സുദർശനൻ നിര്യാതനായി

ayathil-sudarshanan

കൊല്ലം: കേരളാ പ്രദേശ് ഗാന്ധി യുവ മണ്ഡലം സംസ്ഥാന ചെയർമാൻ അയത്തിൽ ശാന്തിനഗർ 7 വിളയിൽ വീട്ടിൽ അയത്തിൽ സുദ‌ർശനൻ (62) നിര്യാതനായി. കാലിൽ ഉണ്ടായ മുറിവിന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

പരേതനായ കുഞ്ഞുപിള്ളയുടെയും ശാരദയുടെയും നാല് മക്കളിൽ രണ്ടാമനാണ്. ദീർഘകാലമായി ഗാന്ധിയൻ ദർശനങ്ങളുടെ പ്രചരണം നടത്തി വരികയായിരുന്നു. എല്ലാ ഗാന്ധി ജയന്തി ദിനത്തിലും ഗാന്ധി സന്ദേശ യാത്ര നടത്തുമായിരുന്നു. കേരളത്തിലെ നിരവധി സ്കൂളുകളിൽ ഗാന്ധിയൻ ദർശനത്തെപ്പറ്റി പ്രഭാഷണം നടത്തിയിട്ടുണ്ട്.

ഗാന്ധി തൊപ്പിയും ജുബയുമായിരുന്നു സ്ഥിരം വേഷം. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. വിദ്യാർത്ഥി കാലം മുതൽ പൊതുപ്രവർത്തനത്തിൽ സജീവമാണ്. കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ സംഘടനാ നേതാവായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: ലളിതകുമാരി, ലതിക കുമാരി, നന്ദിനി. സംസ്കാരം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AYATHIL SUDARSHANAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.