SignIn
Kerala Kaumudi Online
Saturday, 20 April 2024 12.43 PM IST

സ്വാതന്ത്ര്യവും ചില ചിന്തകളും

freedom

നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം 75 വയസ്സിലേയ്ക്കു കടക്കുന്ന അവസ രത്തിൽ എന്റെ ചിന്തകൾ കുട്ടിക്കാലത്തേയ്ക്കു പോയി. സ്‌കൂളിൽ സ്വാതന്ത്ര്യദിനത്തെ കുറിച്ചുള്ള പ്രസംഗത്തിനായി സ്റ്റേജിൽ കയറിയതും അന്ന് എല്ലാവർക്കും മിഠായി ലഭിച്ചതുമൊക്കെ മധുരമുള്ള ഓർമ്മകൾ. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സമരം ചെയ്ത നേതാക്കൾ, അവരുടെ ത്യാഗം, ഇതെ കുറിച്ചൊക്കെ അച്ഛൻ പറഞ്ഞു തന്ന കഥകൾ എന്നെ ആവേശം
കൊള്ളിച്ചത് ഓർക്കുന്നു. പുറത്തു നിന്നുള്ളവർ വന്ന് നമ്മെ അടിച്ചമർത്തുന്നത് എത്ര ഭയാനകമാണ് എന്നതിനെക്കുറിച്ച് വളരെ ചെറുപ്പത്തിലേ തന്നെ ചിന്തിച്ചിരുന്നു.

എന്നാൽ യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ അർത്ഥം ഈ മറ്റുള്ളവരുടെ അടിച്ചമർത്തലിനുമൊക്കെ അപ്പുറത്തുള്ള കാര്യമാണെന്നു മനസിലാക്കാൻ കുറേക്കൂടി മുതിർന്നതിനു ശേഷമേ സാധിച്ചുള്ളൂ.പുരാതന ജനാധിപത്യ രാജ്യങ്ങളെ കുറിച്ചു പറയുമ്പോൾ ഏതൻസ്(ബി.സി 5-ാം നൂറ്റാണ്ട്), ഇന്ത്യയിലെ വൈശാലി (ബി.സി 5-ാം നൂറ്റാണ്ട്, ആദ്യ റിപ്പബ്ലിക്) ഇവയൊക്കെ പ്രസിദ്ധമാണ്. ആധുനിക ലോകത്തെ പഴക്കം ചെന്ന ജനാധിപത്യ രാജ്യങ്ങളിൽ പ്രധാനം അമേരിക്കൻ ഐക്യനാടുകളാണ്. 219 വർഷം മുൻപ് രൂപീകൃതമായ ജനാധിപത്യ രാജ്യമാണെങ്കിലും സ്ത്രീകൾക്ക് വോട്ടിംഗ് അവകാശം ലഭിച്ചത് 1920 ഓഗസ്റ്റ് 18 ന് അവരുടെ 19-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമാണ്. സ്വാതന്ത്ര്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഫ്രാൻസിലാകട്ടെസ്ത്രീ കൾക്കു വോട്ടവകാശം ലഭിച്ചത് 1944 ൽ മാത്രമാണ്.

ന്യൂസിലന്റിൽ 1893 ൽ തന്നെ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചെ ങ്കിലും അക്കാലത്തു സ്ത്രീകൾക്കു പാർലമെന്റിലേയ്ക്കു മത്സരിയ്ക്കാൻ അവകാശമുണ്ടായിരുന്നില്ല. 1902 ൽ ഓസ്‌ട്രേലിയയിൽ സ്ത്രീകൾക്ക് വോട്ടവകാശവും ഇലക്ഷനു നിൽക്കാനുള്ള അവകാശവും ലഭിച്ചെങ്കിലും തനതു ഗോത്രവർഗ്ഗക്കാർക്ക് ഈ അവകാശം നിഷേധിക്കപ്പെട്ടു! സ്വിറ്റ്സർലന്റിൽ സ്ത്രീകൾക്ക് ഫെഡറൽ ഇലക്ഷനിൽ വോട്ടവകാശം ലഭിച്ചത് 1971 ൽ മാത്രമാണ്.


രാജ്യങ്ങളിൽ രാജാധിപത്യം അവസാനിച്ച് ജനാധിപത്യം വികസിച്ചു തുടങ്ങിയ കാലഘട്ടത്തിൽ നമ്മുടെ രാജ്യത്ത് എന്താണു സംഭവിച്ചത്? ഭാരതം എന്ന സാംസ്‌കാരിക സ്വത്വത്തിന് അനേകായിരം വർഷത്തെ പഴക്കമുണ്ടെങ്കിലും പരസ്പരം പോരടിച്ചിരുന്ന അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇവിടെ എത്തുമ്പോൾ ഭാരതം. എ.ഡി 1700 ൽ ലോകത്തിലെ വ്യവസായങ്ങളുടെ 25% ഇന്ത്യയിലായിരുന്നു. മുഗൾ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരുന്നു. ഏറ്റവുമധികം വ്യാവസായിക വേതനം ലഭിച്ചിരുന്ന രാജ്യം (1700-1800) മൈസൂറായിരുന്നു.


കേംബ്രിഡ്ജ് ചരിത്രകാരനായ മാഡിസൺ പറയുന്നത് ലോകവരുമാനത്തിന്റെ 22.6% ആയിരുന്നു 1700 ൽ ഇന്ത്യയുടേതെങ്കിൽ 1952ആയപ്പോഴേയ്ക്കും അത് 3.8% ആയി കുറഞ്ഞു എന്നാണ്. അതായത് യൂറോപ്പിലും പടിഞ്ഞാറൻ രാജ്യങ്ങളിലും ജനാധിപത്യ ഭരണം പച്ചപിടിച്ചു വന്ന കാലഘട്ടത്തിൽ (സ്ത്രീകൾക്ക് വോട്ടവകാശമില്ലെങ്കിൽ പോലും)ബ്രിട്ടീ ഷ് സാമ്രാജ്യത്തിന്റെ കച്ചവടമോഹം മൂലം അവർ ഇവിടെ നിരന്തരം ജനതയെ ചൂഷണത്തിനുവിധേയമാക്കിക്കൊണ്ടിരുന്നു. 1757 ലെപ്ലാസി യുദ്ധത്തോടെ ഇന്നത്തെ ബംഗാൾ, (ബംഗ്ലാദേശ് ഉൾപ്പെടെ) ബീഹാർ,ഒറീസ്സ സംസ്ഥാനങ്ങളുടെ ധനമന്ത്രി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയായിത്തീർന്നു! മുഴുപ്പട്ടിണിയിലായിപ്പോയി നമ്മുടെ കർഷകരും കരകൗശലവിദഗ്ധരും വ്യവസായികളുമെല്ലാം. ആധുനിക വിദ്യാഭ്യാസത്തിന്റെവെളിച്ചം വീശേണ്ടിയിരുന്ന കാലഘട്ടത്തിൽ പട്ടിണിയിൽ നുറുങ്ങിത്തരിപ്പണമായിപ്പോയി നമ്മുടെ നാട്.

കലഹിയ്ക്കുന്ന നാട്ടു രാജ്യങ്ങളുടെചരിത്രം എടുത്തുപറയുന്നതിൽ വലിയ കഴമ്പില്ല. ഇത്തരം അവസ്ഥ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ ഈ ഉപഭൂഖണ്ഡമപ്പാടെ മറ്റൊരു രാജ്യത്തിനു വളരാനായി ചീഞ്ഞു വളമാകുന്നഅവസ്ഥ സൃഷ്ടിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന് അവരുടെ കാര്യങ്ങൾ സുഗമമാക്കാനായി അവർ കൊണ്ടുവന്ന ക്ലർക്കുമാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പേരിലും അവരുടെ കച്ചവട താത്പര്യങ്ങൾ ക്കായികൊണ്ടുവന്ന റെയിൽവേയുടെ പേരിലും മറ്റും ഇന്ത്യയെ ആധുനികവത്ക്കരിച്ചത് അവരാണെന്ന വകാശപ്പെടാൻ യാതൊരു നിർവ്വാഹവുമു ണ്ടെന്നുതോന്നുന്നില്ല. നളന്ദയും തക്ഷശിലയുമൊക്കെ വിദേശികളെവരെ ആകർഷിച്ചിരുന്ന സർവ്വകലാശാലകളായിരുന്നു. മുഗൾ കാലഘട്ടത്തിൽ മദ്രസകൾക്കു പുറമേ കണക്ക്, ശാസ്ത്രം, തത്വശാസ്ത്രം, നിയമം തുടങ്ങി യവയും പഠിപ്പിച്ചിരുന്നു. ഗ്രീക്ക് സമ്പ്രദായത്തിന്റെ സ്വാധീനം ഈ വിദ്യാഭ്യാസസമ്പ്രദായത്തിൽ കാണാം.

തനതു വിദ്യാഭ്യാസ സമ്പ്രദായങ്ങൾസ്വാഭാവികമായി വികസിയ്ക്കുന്നതിനു പകരം പട്ടിണിയിലൂടെഎല്ലാം തൂത്തെറിയപ്പെട്ടു. പകരമായി മതത്തിന്റെ പേരിൽ വലിയ വിടവുകൾ അതിസമർത്ഥമായി സൃഷ്ടിക്കുന്നതിൽ ബ്രിട്ടീഷുകാർ വിജയിക്കുകയും ചെയ്തു. ആകമാനം പട്ടിണികൊണ്ടു വളർച്ച മുരടിച്ച ഒരു വലിയജനതയ്ക്ക് മതത്തിന്റെ പേരിലുള്ള സ്പർദ്ധയും അവസാനമായി വിഭജനവും സമ്മാനിയ്ക്കപ്പെട്ടു. സ്വാതന്ത്ര്യം കിട്ടുമ്പോഴേയ്ക്കും നാം എത്തി നിന്നഅവസ്ഥ ഇതായിരുന്നു. ഇന്ത്യൻ ജനാധിപത്യ റിപ്പബ്ലിക്കിൽ സ്ത്രീകൾക്ക്തുല്യമായ വോട്ടവകാശം ആദ്യം തന്നെ നമ്മുടെ മഹത്തായ ഭരണഘടനഉറപ്പു നൽകി. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വം അക്ഷരാർത്ഥത്തിൽകൈവരിയ്ക്കുമ്പോഴേ സ്വാതന്ത്ര്യം എന്ന അമൃതം അതിന്റെ മുഴുവൻ മാധുര്യത്തോടെയും അനുഭവിയ്ക്കാൻ നമുക്കാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.