SignIn
Kerala Kaumudi Online
Thursday, 25 April 2024 4.43 AM IST

ഭഗത്‌സിംഗിനെ അപമാനിച്ചു, എം ബി രാജേഷിനെതിരെ പൊലീസിൽ പരാതിയുമായി യുവമോർച്ച

mb-rajesh

ന്യൂഡൽഹി : ഭഗത്‌സിംഗിനെ അപമാനിച്ചുവെന്ന് കാണിച്ച് സ്പീക്കർ എം.ബി. രാജേഷിനെതിരെ ഡൽഹി പൊലീസിൽ പരാതി. വാരിയംകുന്നനുമായി ഭഗത് സിംഗിനെ ഉപമിച്ച് എം ബി രാജേഷ് അപമാനിച്ചെന്നാണ് യുവമോർച്ചാ നേതാവ് അനൂപ് ആന്റണി നൽകിയ പരാതിയിൽ പറയുന്നത്.

മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ആയിരുന്നു എം ബി രാജേഷിന്റെ പരാമര്‍ശം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. സ്വന്തം നാട്ടില്‍ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്യനാണെന്നും എം.ബി.രാജേഷ് പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MB RAJESH, BHAGATH SINGH, YUVAMORCHA, DELHI POLICE, VARIYAM KUNNAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.