തലശ്ശേരി: ചേറ്റംകുന്ന്, കോടതി മേഖലയിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 30 വിദ്യാർത്ഥികളെ എം.എസ്.എഫും മുസ്ലിം യൂത്ത് ലീഗും സംയുക്തമായി ആദരിച്ചു. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് സാഹിദിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന്, മുൻസിപ്പൽ പ്രസിഡന്റ് സി.കെ.പി മമ്മു, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി തസ്ലിം ചേറ്റംകുന്ന്, മുൻസിപ്പൽ പ്രസിഡന്റ് ജംഷീർ മഹമൂദ്, കൗൺസിലർ ടി.പി ഷാനവാസ്, എം.എസ്.എഫ് മുൻസിപ്പൽ ഭാരവാഹികളായ മാസിൻ, അർഫാസ്, അബ്ഹർ എന്നിവർ പങ്കെടുത്തു. ഷമീർ വലിയടത്ത് സ്വാഗതവും സഹൽ ചേറ്റംകുന്ന് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |