അരീക്കോട് : ഇക്കഴിഞ്ഞ പ്ലസ് ടു, എസ്.എസ്.എൽ.സി, എൻ.എം.എം.എസ് പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച സുല്ലമുസ്സലാം ഓറിയന്റൽ എച്ച്.എസ്.എസിലെ വിദ്യാർത്ഥികളെ സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ സോൾ ആദരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ :എൻ.വി അബ്ദുറഹിമാൻ, കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് കാഞ്ഞിരാല അബ്ദുൽ കരീം, സ്കൂൾ മാനേജർ അബ്ദുസലാം എന്നിവർ സെഷനുകൾ ഉദ്ഘാടനം ചെയ്തു. സോൾ അക്കാഡമിക് ചെയർമാൻ നൗഷാദ് അരീക്കോട്, പ്രിൻസിപ്പൽ കെ. ടി മുനീബുറഹ്മാൻ, പ്രധാനാദ്ധ്യാപകൻ സി.പി അബ്ദുൾ കരീം, എം.പി.ബി ഷൗക്കത്തലി, കാഞ്ഞിരാല നസ്റുള്ള, പി. സി ഷബീബ്, എൻ.അബ്ദുള്ള, എ ജലീല, കെ ഹഫ്സത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |