ചേർത്തല: ജില്ലാ റൈഫിൾ ക്ലബ് തിരുവോണനാളിൽ പൊതുജനങ്ങൾക്കായി സൗജന്യ മെഗാവാക്സിനേഷൻ ക്യാമ്പൊരുക്കി. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിനോട് ചേർന്ന റൈഫിൾ ക്ലബിൽ നടന്ന ക്യാമ്പ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു ഉദ്ഘാടനം ചെയ്തു. കളക്ടർ എ. അലക്സാണ്ടർ അദ്ധ്യക്ഷനായി. 500 ഓളം പേർക്ക് വാക്സിൻ നൽകി. സെക്രട്ടറി കിരൺ മാർഷൽ, എ.സി. ശാന്തകുമാർ, എസ്. ജോയി, എ.സി.വിനോദ് കുമാർ, ഡോ. സി. ആന്റണി, പി. മഹാദേവൻ, കോളേജ് മാനേജർ ഫാ. നെൽസൺ തൈപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. പങ്കെടുത്ത ആരോഗ്യം പ്രവർത്തകർക്ക് ഓണസദ്യയും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |