ചേർത്തല : ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ലേക് ഷോർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മുൻമന്ത്റി പി.തിലോത്തമന്റെ ആരോഗ്യനിലയിൽ പുരോഗതി. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ചികിത്സ. മുഖ്യമന്ത്റി പിണറായി വിജയൻ,ആരോഗ്യ മന്ത്റി വീണാജോർജ് എന്നിവർ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ആരോഗ്യസ്ഥിതി വിലയിരുത്തി. മന്ത്റി പി.പ്രസാദ് നേരിട്ടെത്തി മെഡിക്കൽ സംഘവുമായി ചർച്ച നടത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പി.തിലോത്തമനെ ഹൃദയാഘാതത്തെ തുടർന്ന് ആദ്യം ചേർത്തലയിലെ കെ.വി.എം. ആശുപത്രിയിലും തുടർന്ന് ലേക് ഷോറിലേക്കും മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |