വാഴക്കാട് : ചാലിയാർ പുഴയിൽ കേരള സർക്കാരിന്റെ മുൻ തീരുമാനപ്രകാരം അതിരുകൾ നിർണ്ണയിക്കാനും ജണ്ട കെട്ടി സംരക്ഷിക്കാനും മലപ്പുറം ജില്ലാ കളക്ടറെ സമീപിക്കാൻ ചാലിയാർ സംരക്ഷണ ഏകോപന സമിതി എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു . വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മണൽ കള്ളക്കടത്ത് തോണികൾ യാതൊരു കാരണവശാലും വിട്ടു കൊടുക്കരുതെന്നും ജില്ലകളക്ടറുടെയും ചാലിയാർ പുഴ സംരക്ഷണ ഏകോപന സമിതിയുടെയും നേതൃത്വത്തിൽ ഇവ സൂക്ഷിക്കണമെന്നും ആവശ്യമുയർന്നു. പ്രമുഖ പരിസ്ഥിതി പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും പങ്കെടുപ്പിച്ച് വസ്തുത അന്വേഷണയാത്ര നടത്താനും വേണ്ടിവന്നാൽ നിയമനടപടികളിലേക്ക് നീങ്ങാനും തീരുമാനമായി. അഡ്വക്കറ്റ് പി എ പൗരൻ, മുസ്തഫ, അൻവർ ഷെരീഫ്, ഗഫൂർ, ജോസ് സലാം ഓമാനൂർ എന്നിവർ പങ്കെടുത്ത യോഗത്തിൽ സമിതിയുടെ പുതിയ അദ്ധ്യക്ഷനായി പി.എ. പൗരനെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |