പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ ഗുരുജയന്തി ആഘോഷം യൂണിയൻ സെക്രട്ടറി കെ.ആർ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഓഫീസിൽ നടന്ന പരിപാടിയിൽ രാവിലെ ഒമ്പതിന് പതാക ഉയർത്തി. തുടർന്നാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. പ്രസിഡന്റ് ആർ. ഭാസ്കരൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് യു. പ്രഭാകരൻ, യോഗം ഡയറക്ടർമാരായ ബി. വിശ്വനാഥൻ, ജി. രവീന്ദ്രൻ, കെ. അനന്തകുമാർ, കെ. ഉണ്ണിക്കൃഷ്ണൻ, കെ. അരവിന്ദാക്ഷൻ, അഡ്വ. കെ. രഘു, യൂത്ത് മൂവ്മെന്റ് സെക്രട്ടറി നിവിൻ ശിവദാസ് എന്നിവർ സംസാരിച്ചു. വനിതാസംഘം ഭാരവാഹികളായ പത്മാവതി പ്രഭാകരൻ, പ്രേമകുമാരി ശിവദാസ്, ജ്യോതി ഉണ്ണികൃഷ്ണൻ, മിനി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
പറളി: എസ്.എൻ.ഡി.പി യോഗം പാലക്കാട് വെസ്റ്റ് യൂണിയന്റെ നേതൃത്വത്തിൽ 167-ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടി യൂണിയൻ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ടി.സി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. യുണിയൻ കൗൺസിൽ അംഗങ്ങളായ ടി.ബി.പ്രശാന്ത്, വി.കെ.ശിവകുമാർ, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗം എസ്.സുജീഷ്, പ്രശാന്ത് മങ്കര, സുശീല ഉണ്ണികൃഷ്ണൻ, സഷിജ എന്നിവർ സംസാരിച്ചു.
കൊല്ലങ്കോട്: എസ്.എൻ.ഡി.പി യോഗം കൊല്ലങ്കോട് യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. വീടുകളിൽ രാവിലെ ഗുരുപൂജയും പ്രാത്ഥനയും നടത്തി. ശാഖ ആസ്ഥാനനങ്ങളിലും യൂണിയൻ ആസ്ഥാന മന്ദിരത്തും രാവിലെ ഒമ്പതിന് ഭാരവാഹികളുടെ നേതൃത്വത്തിൽ ഗുരു പൂജ, പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, പ്രസാദ വിതരണം എന്നിവ നടന്നു. യൂണിയൻ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ആർ. അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. സെക്രട്ടറി എ.എൻ. അനുരാഗ് ചതയ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് കെ.സി. മുരളീധരൻ, യോഗം ഡയറക്ടർ എ. ശശീവൻ, കൗൺസിലർമാരായ എസ്. ദിവാകരൻ, എം. നാരായണാസ്വാമി, കെ. കൃഷ്ണാമൂർത്തി, ആർ. രവീന്ദ്രൻ, വി. രതീഷ്, സ്മിത പ്രദീപ്, ജി. അനിൽ എന്നിവർ നേതൃത്വം നൽകി. വേലായുധൻ ശാന്തി ചടങ്ങുകൾക്കു കർമ്മികത്വം വഹിച്ചു.
ഒറ്റപ്പാലം: മഹാമാരിക്കാലത്ത് അതിജീവിക്കാൻ ഗുരുവചനം കരുത്തും സാന്ത്വനവും പകരുമെന്ന് എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ. യൂണിയൻ സംഘടിപ്പിച്ച ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗം സി. സതീശൻ ചിറ്റാനിപ്പാറ അദ്ധ്യക്ഷനായി. സെക്രട്ടറി സി.സി. ജയൻ, ബി. വിജയകുമാർ, സി. കരുണാകരൻ, സി. ഉണ്ണി അയ്യപ്പൻ, കെ. നാരായണൻ, ടി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ചിറ്റൂർ: എസ്.എൻ.ഡി.പി യോഗം ചിറ്റൂർ യൂണിയന്റെ നേതൃത്വത്തിൽ ഗുരുജയന്തി ആഘോഷിച്ചു. യൂണിയൻ ഗുരുമന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ. ഫൽഗുണൻ പതാക ഉയർത്തി. യൂണിയൻ വൈദികസഭ ആർ. കാർവർണൻ ശാന്തിയുടെ നേതൃത്വത്തിൽ ഗുരുപൂജയും പ്രാർത്ഥനയും നടന്നു. തുടർന്ന് നടന്ന യോഗം യൂണിയൻ സെക്രട്ടറി കെ. ഫൽഗുനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.സി. അപ്പു മാസ്റ്റർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി. മായപ്പൻ, യോഗം ഡയറക്ടർ എൻ. രാമചന്ദ്രൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി എം. ഹരിഹരസുതൻ, പ്രസിഡന്റ് വിപിൻ ചന്ദ്രൻ, സുദേവൻ, അമ്പാട്ടു പാളയം ശാഖ പ്രസിഡന്റ് എസ്. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
വടക്കഞ്ചേരി: എസ്.എൻ.ഡി.പി യോഗം വടക്കഞ്ചേരി യൂണിയന്റെ നേതൃത്വത്തിൽ ഗുരുജയന്തി ആഘോഷിച്ചു. രാവിലെ എട്ടിന് മഹാഗുരുപൂജയോടു കൂടി ആരംഭിച്ച ചടങ്ങിൽ യൂണിയൻ പരിധിയിലെ വിവിധ ശാഖായോഗങ്ങളിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു. യോഗനാദം മെഗാ ക്യാമ്പെയിന്റെ ഭാഗമായി വിവിധ ശാഖായോഗങ്ങളിൽ നിന്നും സമാഹരിച്ച വരിസംഖ്യ ശാഖാഭാരവാഹികളിൽ നിന്നും യൂണിയൻ കൗൺസിലർമാർ ഏറ്റുവാങ്ങി യൂണിയൻ യൂണിയൻ സെക്രട്ടറി കെ.എസ്.ശ്രീജേഷിന് കൈമാറി.
പ്രസിഡന്റ് കെ.എസ്.ബാബുരാജൻ, വൈസ് പ്രസിഡന്റ് എം.ആർ.കൃഷ്ണൻകുട്ടി ബോർഡ് മെമ്പർമാരായ എൻ.സി.രഞ്ജിത്ത്, ആർ.ജയകൃഷ്ണൻ, പി.പി.മുരുകൻകുട്ടി, ജി.ജിനചന്ദ്രൻ, പി.എം.ഭുവനദാസ്, പി.എസ്.സുമിത്, ടി.സി.പ്രകാശ് എന്നിവർ സംബന്ധിച്ചു.
കുഴമന്ദം: എസ്.എൻ.ഡി.പി യോഗം കുഴൽമന്ദം യൂണിയൻ ഗുരുജയന്തി ആഘോഷിച്ചു. ഗുരുപൂജയ്ക്ക് ശേഷം വനിതാസംഘം ഗുരുദേവ കൃതികളുടെ പാരായണം നടന്നു. യൂണിയൻ പ്രസിഡന്റ് ആർ.മാധവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.മുരളീധരൻ, എസ്.രാമകൃഷ്ണൻ, ബി.പ്രതീഷ്, വത്സല തങ്കപ്പൻ, ഭാർഗവി ഗംഗാധരൻ, ഷൈമ വിനോദ് എന്നിവർ പങ്കെടുത്തു.
പാലക്കാട്: എസ്.എൻ.ഡി.പി യോഗം ആലത്തൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ചതയദിനാഘോഷം യൂണിയൻ പ്രസിഡന്റ് എം.വിശ്വനാഥൻ ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ആർ.ജോഷ് അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എ.ബി.അജിത് സ്വാഗതം പറഞ്ഞു. ബോർഡ് മെമ്പർ എം.പ്രഭാകരൻ അമ്പാഴക്കുന്ന്, യൂണിയൻ വനിതാ സംഘം സെക്രട്ടറി സാവിത്രി ശ്രീനിവാസൻ, പ്രസിഡന്റ് അംബിക രാജേഷ്, യൂത്ത് മൂവ്മെന്റ് കൺവീനർ സി.എം.പ്രണവ് ചൂർക്കുന്ന്, ആനന്ദ് എന്നിവർ സംസാരിച്ചു.
മണ്ണാർക്കാട്: എസ്.എൻ.ഡി.പി യോഗം മണ്ണാർക്കാട് യൂണിയനിലും വിവിധ ശാഖകളിലും ഗുരുജയന്തി ആഘോഷിച്ചു. യൂണിയൻ മന്ദിരത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് എൻ.ആർ. സുരേഷ് പതാക ഉയത്തി. സെക്രട്ടറി കെ.വി. പ്രസന്നൻ, വൈസ് പ്രസിഡന്റ് ആർ.എൻ.റെജി, കൗൺസിലർമാരായ കെ.ആർ. പ്രകാശൻ, സി.കെ. ഷാജി, പി.സി. ജയപ്രകാശ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രാജപ്രകാശ്, സെക്രട്ടറി ബിജേഷ്, അശോകൻ, ചന്ദ്രൻ, കണ്ണൻ, അനിൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |