SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.56 PM IST

മാൻഡരിൻ പരിഭാഷ മുഖ്യമന്ത്രി കൈമാറി‌ ദൈവദശകം ലോകത്തിലെ 100 നഗരങ്ങളിൽ ആലപിച്ചു

d

കണ്ണൂർ : ശ്രീനാരായണ ഗുരുദേവന്റെ പ്രാർത്ഥനാഗീതമായ ദൈവദശകം ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ലോകത്തിലെ 100 നഗരങ്ങളിൽ ആലപിക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ചൈനീസ് ഭാഷയായ മാൻഡരിനിലേക്ക് മൊഴിമാറ്റിയ ദൈവദശകം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. ദൈവദശകം കൂട്ടായ്മയുടെ നേതൃത്വത്തിൽ പിണറായി കൺവെൻഷൻ സെന്ററിലായിരുന്നു ചടങ്ങ്.

ദൈവദശകം 100 ലോക ഭാഷകളിലേക്ക് മൊഴിമാറ്റി സമാഹരിച്ച ദൈവദശകം കൂട്ടായ്മയുടെ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ, ഗവ. പ്ലീഡർ പി.അജയകുമാർ എന്നിവർ പങ്കെടുത്തു. ചൈനയിലെ ത്രീ ഗോർജസ് സർവകലാശാലയിലെ പ്രൊഫസർ ലി പിംഗ് ആണ് മാൻഡരിൻ ഭാഷയിലേക്ക് മൊഴിമാറ്റിയത്.

ദൈവദശകം വിശ്വവിശാലതയിലേക്ക് ആഗോള പ്രചാരണ പദ്ധതി 2019 നവംബറിൽ ഷാർജയിലാണ് തുടങ്ങിയത്. ദൈവദശകം കൂട്ടായ്മയുടെയും ദൈവദശകം ഫൗണ്ടേഷൻ ട്രസ്റ്റ് ആൻഡ് സോഷ്യൽ മീഡിയയുടെയും സംയുക്ത ആഭ്യമുഖ്യത്തിലായിരുന്നു ഇത്.

യു.എസിലെ വാഷിംഗ്ടൺ, ന്യൂയോർക്ക്,ടെക്സസ്, ഫിലാഡെൽഫിയ, കാനഡ, ബ്രിട്ടൻ, ഓസ്ട്രേലിയയിലെ സിഡ്നി, മെൽബൺ, ലാറ്റിൻ അമേരിക്കയിലെ ഇക്വഡോർ, സൗത്ത് ആഫ്രിക്ക, വിവിധ യൂറോപ്യൻ രാജ്യങ്ങൾ, യു.എ.ഇ, ശ്രീലങ്ക, കുവൈറ്റ്, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങളിൽ ആലാപനം നടന്നു. കൂടാതെ ന്യൂഡൽഹി, കൊൽക്കത്ത, മുംബയ്, അഹമ്മദാബാദ്, ജയ്‌പൂർ, ഭോപ്പാൽ, ഛത്തീസ്ഗഡ്, അസാം, ബംഗളൂരു, മംഗളൂരു,​ ചെന്നൈ, കേരളത്തിലെ 10 കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ദൈവദശകം ആലപിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ ഹാളിലെ ദൈവദശകം ആലാപനച്ചടങ്ങിൽ മുൻ മന്ത്രി രാമചന്ദ്രൻ കടന്നള്ളി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി.പി. ദിവ്യ അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് ഉണ്ണികൃഷ്ണൻ, ജോസ് കുരിശിങ്കൽ എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ദൈവദശകം നൃത്താവിഷ്കാരവും യോഗ മോട്ടിവേഷനും അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DAIVADASAKAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.