തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ഉണ്ണി കാക്കനാട് അദ്ധ്യക്ഷനായിരുന്നു. മതസൗഹാർദ്ദ സദസിന്റെ ഉദ്ഘാടനം അബ്ദുൾ സമദ് സമദാനി നിർവഹിച്ചു. കിഡ്നി ഫെഡറേഷൻ ഡയറക്ടർ ഫാ.ഡേവിസ് ചിറമേൽ മത സൗഹാർദ്ദ സന്ദേശം നൽകി.
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, പി.ടി. തോമസ് എം.എൽ.എ., തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ, ആലുവ ശ്രീനാരായണ പഠനകേന്ദ്രത്തിലെ ലാലൻ വിടാകുഴ, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, കൗൺസിലർ സി.സി. വിജു, സുധീർകുമാർ ചോറ്റാനിക്കര എന്നിവർ പ്രസംഗിച്ചു. ശാഖ സെക്രട്ടറി വിനീസ് ചിറക്കപ്പടി സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എൻ രാജൻ നന്ദിയും പറഞ്ഞു.
ശാഖാ ഭാരവാഹികളായ പ്രവീൺ ബാലൻ, സജീഷ് സിദ്ധാർത്ഥൻ, അഭിലാഷ് മാണികുളങ്ങര, മഹേഷ് എം.എം., മിനി അനിൽ കുമാർ, പ്രസന്ന സുരേഷ്, ഷാൽവി ചിറക്കപ്പടി, പ്രശാന്ത് അമ്പാടി, അശോക് നെച്ചിക്കാട്, ദിയ പ്രവീൺ, രതി ഉദയൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |