കൊച്ചി: ഓണക്കാലത്ത് മൂന്നുദിവസം കൊണ്ട് 14,300 പേർ ജില്ലയിൽ കൊവിഡ് രോഗമുക്തരായി. പ്രതിദിന പോസീറ്റീവ് കേസുകളെ അപേക്ഷിച്ച് രോഗമുക്തിനിരക്കിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
ഇന്നലെ 5 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 1,566 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 4,553 പേർ രോഗമുക്തി നേടി. പ്രതിദിന രോഗികളുടെ എണ്ണം 1,000 നും 2,000 നുമിടയിൽ തുടരുന്നതിനിടെ രോഗമുക്തിനിരക്ക് രണ്ടോ മൂന്നോ ഇരട്ടിവരെയാകുന്നത് ആശ്വാസത്തിന് വകനൽകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രോഗമുക്തി നിരക്കിൽ വർദ്ധനവുണ്ട്. തിരുവോണം, അവിട്ടം ദിനങ്ങളിൽ 3058 പേർ പുതുതായി കൊവിഡ് പോസിറ്റീവായപ്പോൾ 9747 പേർ രോഗമുക്തരായി. ജില്ലയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്ന കൊവിഡ് ബാധിതരുടെ എണ്ണം 16469 ആയി കുറയുകയും ചെയ്തു.
രോഗവ്യാപനം കൂടിയ സ്ഥലങ്ങൾ
• കളമശേരി................65
• എടത്തല .................50
• വടവുകോട് ............49
• തൃക്കാക്കര ............43
• തൃപ്പൂണിത്തുറ........43
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ............ 36392
ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക്......................... 13.12 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |