ആലപ്പുഴ : പ്രണയ നൈരാശ്യത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കാമുകനെതിരെ ഇന്ന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തിരുവോണ ദിവസമാണ് ആലപ്പുഴ വാടയ്ക്കൽ അരയശ്ശേരിയിൽ പരേതനായ അരുളപ്പന്റെ മകൾ മെറീന (അഞ്ജു, 23) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. അഞ്ജുവിന്റെ ആത്മഹത്യാകുറിപ്പ് മുറിക്കുള്ളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അസ്വഭാവിക മരണത്തിനാണ് ഇപ്പോൾ കേസ് എടുത്തിട്ടുള്ളതെങ്കിലും ആത്മഹത്യാ കുറുപ്പിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തും. കാമുകന്റെ മാനസികപീഡനമാണ് ആത്മഹത്യക്ക് കാരണമെന്നുള്ള യുവതിയുടെ ബന്ധുക്കളുടെ പരാതിയും പൊലീസിന് ലഭിച്ചു . വിദ്യാർത്ഥിയായിരുന്നപ്പോഴാണ് അഞ്ജു സഹപാഠിയുമായി പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ കാമുകന് മറ്റോരു പെൺകുട്ടിയുമായി അടുപ്പത്തിലാണെന്ന വിവരം അറിഞ്ഞതോടെ അഞ്ജു മാനസികമായി തകർന്നു. മരിക്കുന്നതിന് മുന്നോടിയായി കാമുകന്റെ സഹോദരിക്ക് അഞ്ജു ഫോൺ സന്ദേശം അയച്ചിരുന്നു. ആലപ്പുഴ സൗത്ത് സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |