നെടുമ്പാശരി: സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര മുടങ്ങിയ എയർ ഇന്ത്യയുടെ എ.ഐ 149 നമ്പർ കൊച്ചി - ലണ്ടൻ വിമാനം ഇന്നലെ ഉച്ചയ്ക്ക് 12.45 ന് 182 യാത്രക്കാരുമായി നെടുമ്പാശേരിയിൽ നിന്നു പുറപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 1.20 ന് ലണ്ടനിലെ ഹീത്രുവിലേക്ക് പോകേണ്ട വിമാനം യാത്ര പുറപ്പെടുന്നതിന് തൊട്ട് മുമ്പായി റദ്ദാക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. മുംബൈയിൽ നിന്നെത്തിയ എയർ ഇന്ത്യയുടെ പ്രത്യേക എൻജിനിയറിംഗ് വിഭാഗമാണ് തകരാർ പരിഹരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |