വെഞ്ഞാറമൂട്: യുവാവ് ആറ്റിൽ മുങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. കൂനൻവേങ്ങ ശാന്തി നഗർ തടത്തരികത്ത് വീട്ടിൽ വിനോദിന്റെ മരണവുമായി ബന്ധപ്പെട്ട് പുല്ലമ്പാറ ചലിപ്പാൻകോണം ചരുവിൽ വീട്ടിൽ വിപിനാണ് (27) അറസ്റ്റിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വാമനപുരം ആറിന്റെ അയണിക്കുഴി കടവിൽ കുളിക്കാനെത്തിയ നാലംഗസംഘത്തിലെ അംഗങ്ങളായിരുന്നു വിനോദും വിപിനും. കടവിൽ വച്ച് സംഘാംഗങ്ങൾ മദ്യപിക്കുകയും വിനോദും വിപിനും തമ്മിൽ വാക്കേറ്റമുണ്ടാവുകയും കൈയാങ്കളിയിൽ കലാശിക്കുകയും ചെയ്തു. ഇതിനിടയിലാണ് വിനോദ് ആറ്റിൽ വീണ് മുങ്ങിമരിക്കുന്നത്. തുടർന്ന് വെഞ്ഞാറമൂട് പൊലീസ് വിപിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |