ശ്രീകാര്യം: ചെമ്പഴന്തി വയൽവാരം വീട്ടിൽ ജനിച്ച് ലോകത്തിനാകെ യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ ലളിതമായ ജീവിതചര്യകൾ സമൂഹത്തിന് മാതൃകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
167-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിലെ വയൽവാരം വീട്ടിൽ ഗുരുദേവൻ ഉപയോഗിച്ചിരുന്ന റിക്ഷ ഉപയോഗിച്ചുള്ള പ്രതീകാത്മക പ്രദക്ഷിണ ഘോഷയാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിക്കാലം മുതൽ ഗുരു ദർശനം തന്നെ ആകർഷിച്ചിരുന്നു. ഗുരുവിന്റെ വാക്കുകൾ ശ്രവിക്കാൻ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിരവധി വ്യക്തിത്വങ്ങൾ നാട്ടിലെത്തിയിരുന്നു. ആത്മീയതയ്ക്കൊപ്പം മാനവിക സ്നേഹത്തിനും ഊന്നൽ നൽകിയ ഗുരുവിന്റെ ഓർമ്മകൾ നാടിന് എന്നും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, വാവറമ്പലം സുരേന്ദ്രൻ, ഷൈജു പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |