SignIn
Kerala Kaumudi Online
Saturday, 20 April 2024 3.02 AM IST

വർഗ്ഗീയതയ്ക്കെതിരെ പോരാടാൻ ഗുരുദേവൻ പ്രചോദനം: വി.ഡി.സതീശൻ

g

ശ്രീകാര്യം:താത്കാലിക നേട്ടത്തിന് വേണ്ടി രാജ്യത്ത് വർഗീയത പ്രചരിപ്പിക്കുന്നവർക്കെതിരായ പോരാട്ടങ്ങൾക്ക് ശക്തിപകരാൻ ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ പ്രചോദനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി വയൽവാരം വീട്ടിലെത്തി ഗുരുദേവ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന എല്ലാ ശക്തികളെയും തിരിച്ചറിയണം. മതേതരത്വത്തിന്റെ പതാക വാഹകരാകാൻ ഗുരുദേവ ദർശനം നെഞ്ചിലേറ്റുന്ന എല്ലാവർക്കും കഴിയട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, എം.എ.വാഹീദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബോസ്, അണിയൂർ പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURUDEVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.