ന്യൂഡൽഹി: ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് 100 രാജ്യങ്ങളിൽ നടന്ന ദൈവദശക ആലാപനത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനും പങ്കാളിയായി. എസ്.എൻ.ഡി.പി ന്യൂഡൽഹി ശാഖയുടെ ആഭിമുഖ്യത്തിൽ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു പരിപാടി. മനുഷ്യ ഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന പ്രാർത്ഥനയാണ് ദൈവദശകമെന്ന് അദ്ദേഹം പറഞ്ഞു. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ദൈവദശകം വിളിച്ചോതുന്നത്. സംഘർഷഭരിതമായ ലോകത്ത് സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം നൽകുന്ന ദൈവദശകത്തിന് ഏറെ പ്രാധാന്യമുണ്ട്. ലോകം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി മാറുന്ന പ്രാർത്ഥനയാണ് ദൈവദശകം. എല്ലാ മതവിശ്വാസികൾക്കും ഒരുപോലെ ആലപിക്കാൻ കഴിയുന്നതാണ് ദൈവദശകമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |