SignIn
Kerala Kaumudi Online
Friday, 29 March 2024 7.11 PM IST

ഗുരുവിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രിയും അമിത്ഷായും

g

ന്യൂഡൽഹി: ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഗുരുവിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.

'ശ്രീനാരായണ ഗുരുവിന്റെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തെ നമിക്കുന്നു. അദ്ദേഹത്തിന്റെ അനുശാസനങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു. വിദ്യാഭ്യാസം, സാമൂഹിക പരിഷ്‌കരണം, സമത്വം എന്നിവയിൽ അദ്ദേഹം നൽകിയ ഊന്നൽ നമ്മളെ പ്രചോദിപ്പിക്കുന്നു. സാമൂഹിക മാറ്റം ഉളവാക്കാൻ സ്ത്രീശാക്തീകരണവും യുവതയുടെ ശക്തി ഉപയോഗപ്പെടുത്തുന്നതിനും അദ്ദേഹം പ്രാധാന്യം നൽകി.'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

'കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താവായ ശ്രീനാരായണ ഗുരുദേവനെ 167-ാമത് ജയന്തി ദിനത്തിൽ ഞാൻ ആദരപൂർവം നമിക്കുന്നു.സമാജത്തിന്റെ ആത്മീയ ഉന്നതിക്കും,സാമൂഹിക സമത്വത്തിനും അദ്ദേഹം നിർണായകമായ സംഭാവനകൾ വിസ്മരിക്കാനാവാത്തതാണ്. ഗുരുദേവന്റെ ആശയങ്ങളും രചനകളും മനുഷ്യരാശിയെ സേവിക്കാൻ എക്കാലത്തും പ്രചോദനമാണെന്ന് '- ആഭ്യന്തരമന്ത്രി അമിത്ഷായും ട്വിറ്ററിൽ കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURUDEVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.