SignIn
Kerala Kaumudi Online
Friday, 19 April 2024 5.12 PM IST

ജനകീയാസൂത്രണം ; 25-ാം വാർഷികാഘോഷം

mlpy-block
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ജനകീയ ആസൂത്രണം 25-ാം വാർഷികം പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് 1996 മുതൽ 2021 വരെയുളള കാലയളവിലെ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷൻമാരെയും സെക്രട്ടറിമാരെയും ആദരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന രജതജൂബിലി ആഘോഷ ചടങ്ങിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണത്തിന്റെ സ്മരണപുതുക്കുന്നതിനായി ജനപ്രതിനിധികളും മുൻ അദ്ധ്യക്ഷൻമാരും ജീവനക്കാരും ചേർന്ന് ദീപം തെളിയിച്ചു. വൈസ് പ്രസിഡന്റ് റീമി ലിറ്റി കൈപ്പളളിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സുഷമ ഉണ്ണികൃഷ്ണൻ, പ്രൊഫ. ഡോ.ജേക്കബ് ജോർജ്ജ്, എം.എസ്. ശ്രീദേവി, സി.പി. ഓമനകുമാരി, അഡ്വ. സീനാ സന്തോഷ്, മോട്ടി നൈനാൻ, അഡ്വ.റെജി തോമസ്, ശോശാമ്മ തോമസ്, മനുഭായ് മോഹൻ എന്നിവരെയും സെക്രട്ടറിമാരായ ആർ.അജിത്കുമാർ, കെ.വിശ്വംഭരൻ, പി.കെ. തോമസ്, ഗീതാ കെ.രാജൻ എന്നിവരെയും ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.