പുത്തൂർ: ബഥനി ജംഗ്ഷന് സമീപമുള്ള സ്വകാര്യ ആശുപത്രിയുടെ ജനൽ ചില്ല് അടിച്ച് തകർത്തു. കാരിക്കൽ സ്വദേശിയായ യുവാവാണ് ചില്ലുകൾ അടിച്ച് തകർത്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. യുവാവിന്റെ അമ്മയ്ക്ക് നേഞ്ച് വേദനയെ തുടർന്ന് ഹോസ്പ്പിറ്റലിൽ കൊണ്ടുവരികയും ആധുനിക സജ്ജീകരണങ്ങളില്ലാത്ത ആശുപത്രിയായിരുന്നതിനാൽ പ്രാഥമിക ശ്രുശൂഷ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലിലേക്ക് മാറ്റാൻ തുടങ്ങിയപ്പോഴാണ് മദ്യ ലഹരിയിലായ യുവാവ് ജനൽ ചില്ലുകൾ അടിച്ച് തകർത്തത്. അശുപത്രി അധികൃതർ പരാതിപ്പെട്ടതിനെ തുടർന്ന് പുത്തൂർ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |