SignIn
Kerala Kaumudi Online
Friday, 19 April 2024 11.45 AM IST

പഠനോപകരണ വിതരണം

edu
എസ്.എഫ്.ഐയുടെ പഠനോപകരണ വിതരണം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്‌ഘാടനം ചെയ്യുന്നു

തിരുവല്ല: കൊവിഡ് പ്രതിസന്ധിഘട്ടങ്ങളിൽ നമുക്ക് ഒരുക്കാം, അവർ പഠിക്കട്ടെ എന്ന സന്ദേശമുയർത്തി എസ്.എഫ്.ഐ തിരുവല്ല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പഠനവണ്ടി ആയിരത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബിരിയാണി ചലഞ്ച് നടത്തി സമാഹരിച്ച തുക ചെലവഴിച്ച് വാങ്ങിയ പഠനോപകരണങ്ങളുമായി കുറ്റൂരിൽനിന്നും പുറപ്പെട്ട പഠനവണ്ടി 11 കേന്ദ്രങ്ങളിൽ എത്തിയാണ് വിതരണം നടത്തിയത്. സി.പി.എം ജില്ലാസെക്രട്ടറി കെ.പി ഉദയഭാനു പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാസെക്രട്ടറി ശരത് ശശിധരൻ പഠനവണ്ടി ഫ്ലാഗ്ഓഫ് ചെയ്തു. ഏരിയാപ്രസിഡന്റ് റോബിൻ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.