SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.09 PM IST

കൊവിഡ് 1633; ടി.പി.ആർ 18.80 %, ചികിത്സയിൽ കാൽ ലക്ഷത്തിലേറെ പേർ

covid-19-treatment

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 1633 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 18.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1601 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 24 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നു വന്ന നാല് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നു എത്തിയ രണ്ട് പേർക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കും പോസിറ്റിവായി. കോഴിക്കോട് സ്വദേശികളായ 25,052 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 8940 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2527 പേർ കൂടി രോഗമുക്തി നേടി. പുതുതായി വന്ന 3931 പേർ ഉൾപ്പടെ 76,075 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 8,26,210 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2018 മരണങ്ങളാണ്.


 ഉറവിടം വ്യക്തമല്ലാത്തവർ

അരിക്കുളം 1,ആയഞ്ചേരി 2,എടച്ചേരി 2, ഫറോക്ക് 1, കോഴിക്കോട് 2,നാദാപുരം 2,നൊച്ചാട് 1,ഒളവണ്ണ 5,പുറമേരി 3,താമരശ്ശേരി 1,തൂണേരി 2,വേളം 2.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 502, അത്തോളി 16, ആയഞ്ചേരി 3, അഴിയൂർ 1,ബാലുശ്ശേരി 25,ചക്കിട്ടപ്പാറ 8,ചങ്ങരോത്ത് 18,ചാത്തമംഗലം 18,ചെക്യാട് 9,ചേളന്നൂർ 20,ചേമഞ്ചേരി 5,ചെങ്ങോട്ടുകാവ് 11,ചെറുവണ്ണൂർ 2,ചോറോട് 5,എടച്ചേരി 12,ഏറാമല 4,ഫറോക്ക് 35,കടലുണ്ടി 24,കക്കോടി 33,കാക്കൂർ 5,കാരശ്ശേരി 15,കട്ടിപ്പാറ 3,കാവിലുംപാറ 1,കായക്കൊടി 7,കായണ്ണ 10,കീഴരിയൂർ 31,കിഴക്കോത്ത് 12,കോടഞ്ചേരി 16,കൊടിയത്തൂർ 46,കൊടുവള്ളി 22,കൊയിലാണ്ടി 50,കൂടരഞ്ഞി 7,കൂരാച്ചുണ്ട് 17,കൂത്താളി 5,കോട്ടൂർ 6കുന്ദമംഗലം 24,കുന്നുമ്മൽ 5,കുരുവട്ടൂർ 33,കുറ്റ്യാടി 5,മടവൂർ 12,മണിയൂർ 14,മരുതോങ്കര 4,മാവൂർ 3,മേപ്പയ്യൂർ 6,മൂടാടി 12,മുക്കം 25,നാദാപുരം 2,നടുവണ്ണൂർ 14,നൻമണ്ട 11,നരിക്കുനി 7,നരിപ്പറ്റ 4,നൊച്ചാട് 5,ഒളവണ്ണ 22,ഓമശ്ശേരി 15,ഒഞ്ചിയം 6,പനങ്ങാട് 9,പയ്യോളി 9,പേരാമ്പ്ര 25,പെരുമണ്ണ 16,പെരുവയൽ 58,പുറമേരി 7,പുതുപ്പാടി 7,രാമനാട്ടുകര 19,തലക്കുളത്തൂർ 12,താമരശ്ശേരി 18,തിക്കോടി 4,തിരുവള്ളൂർ 7,തിരുവമ്പാടി 51,തൂണേരി 6,തുറയൂർ 15,ഉള്ള്യേരി 9,ഉണ്ണികുളം 37,വടകര 25,വളയം 7,വാണിമേൽ 3,വേളം 14,വില്യാപ്പള്ളി 10.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.