SignIn
Kerala Kaumudi Online
Friday, 19 April 2024 5.45 PM IST

കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

dd

തിരുവനന്തപുരം: കൊവിഡ് വ്യാപനം ഉയർന്നതിനാൽ അമ്പൂരി പഞ്ചായത്തിലെ രണ്ടാം വാർഡ് കണ്ടെയ്ൻമെന്റ് സോണായും മലയിൻകീഴ് പഞ്ചായത്തിലെ 8-ാം വാർഡിലെ അന്തിയൂർക്കോണം, അമ്പാൻതല പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു.

ഇവിടങ്ങളിൽ കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാകളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ. മുഹമ്മദ് സഫീർ പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്ക് മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുണ്ടാകൂ.

രാവിലെ 7 മുതൽ വൈകിട്ട് 7വരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് 5 വരെ തുറക്കാം. റെസ്റ്റോറന്റുകളും ഹോട്ടലുകളും രാവിലെ 7 മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്ക് മാത്രമായി തുറക്കാം. ഡൈൻഇൻ, ടേക്ക് എവേ, പാഴ്സൽ തുടങ്ങിയവ അനുവദിക്കില്ല. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ - കൊമേഴ്സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാം.

കണ്ടെയ്ൻമെന്റ് സോൺ പിൻവലിച്ചു

കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനെത്തുടർന്ന് തിരുവനന്തപുരം കോർപ്പറേഷൻ പൂങ്കുളം ഡിവിഷൻ, വർക്കല മുനിസിപ്പാലിറ്റി നടയറ, തച്ചൻകോണം, പാപനാശം വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.