തിരുവനന്തപുരം: ചട്ടമ്പി സ്വാമി നാഷണൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ 25ന് ജീവകാരുണ്യദിനമായി ആഘോഷിക്കും. ഇതോടനുബന്ധിച്ച് ശ്രീ നീലകണ്ഠ തീർത്ഥപാദ യോഗീശ്വരന്റെ മഹാസമാധിയുടെ നൂറാം വാർഷികത്തിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ആചരണത്തിന്റെ ഉദ്ഘാടനവും നടക്കും.
സമ്മേളനം 25ന് വൈകിട്ട് 4ന് വട്ടിയൂർക്കാവ് ശ്രീചട്ടമ്പിസ്വാമി ഭജനമണ്ഡപത്തിൽ ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ ജീവകാരുണ്യ നിധി വിതരണം ചെയ്യും. പ്രൊഫ. കുമ്പളത്ത് ശാന്തകുമാരിഅമ്മ, ശ്രീനീലകണ്ഠ തീർത്ഥപാദസ്വാമികളുടെ മഹാസമാധിയുടെ നൂറാം വാർഷികാചരണ തുടക്കംകുറിക്കും. പി. ജ്യോതീന്ദ്രകുമാർ, ആർ. രവീന്ദ്രൻ നായർ, കെ.പി. രാമചന്ദ്രൻ നായർ, പ്രയാർ ഗോപാലകൃഷ്ണൻ, ഡോ. വിളക്കുടി രാജേന്ദ്രൻ, വട്ടിയൂർക്കാവ് രവി തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |