SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.49 AM IST

കുണ്ടറ പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി ഇടപെട്ടിട്ടില്ല; എ കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീൻചിറ്റ്

saseendran

കൊല്ലം: കുണ്ടറ പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ മന്ത്രി എകെ ശശീന്ദ്രന് പൊലീസിന്റെ ക്ലീൻചിറ്റ്. പരാതി പിൻവലിക്കാൻ ശശീന്ദ്രൻ യുവതിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും, കേസെടുക്കാനാവില്ലെന്നുമാണ് പൊലീസിന്റെ റിപ്പോർട്ട്.

കേസ് നല്ല രീതിയിൽ പരിഹരിക്കാനാണ് ശശീന്ദ്രൻ നിർദേശിച്ചതെന്നും ശാസ്താംകോട്ട ഡിവൈഎസ്പി കൊല്ലം റൂറൽ എസ്പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ നിയമോപദേശം തേടിയെന്നും റപ്പോർട്ടിൽ പറയുന്നു.

യൂത്ത്‌ ലീഗ് നേതാവ് സഹൽ ആയിരുന്നു ഇതുസംബന്ധിച്ച് പരാതി നൽകിയത്. പരാതിക്കാരിയായ യുവതിയോട് മന്ത്രി സംസാരിച്ചിട്ടില്ല. അവരുടെ അച്ഛനോട് മാത്രമാണ് സംസാരിച്ചത്. ഇരയുടെ പേരോ മറ്റോ മന്ത്രി പരാമർശിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്.അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്ന് മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUNDARA ASSAULT CASE, AK SASEENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.