SignIn
Kerala Kaumudi Online
Friday, 19 April 2024 10.09 PM IST

ഡെലിവറി ബോയ്‌‌യായി മുൻ അഫ്ഗാൻ മന്ത്രി

former-it-minister

ബെർലിൻ: രണ്ട് വർഷം മുൻപ് അഫ്ഗാനിസ്ഥാനിലെ വിവര സാങ്കേതിക വിദ്യ മന്ത്രിയായിരുന്ന സൈദ് അഹ്മദ് ഷാ സാദത്ത് ഇപ്പോൾ ജർമനിയിൽ പിസ ഡെലിവറി ബോയ് !.ജർമൻ നഗരമായ ലീപ്‌സിഗിലാണ് സാദത്ത് കുടുംബസമേതം ജീവിക്കുന്നത്. 2018 വരെ അഷ്‌റഫ് ഘനി സർക്കാരിൽ മന്ത്രിയായിരുന്ന സാദത്ത് കഴിഞ്ഞ വർഷമാണ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് ജർമനിയിലെത്തിയത്. ആദ്യം ജീവിതം നല്ല രീതിയിൽ പോയെങ്കിലും പിന്നീട് പണം തീർന്നതോടെ അദ്ദേഹം ഡെലിവെറി ബോയ്‌‌യുടെ കുപ്പായമണിയുകയായിരുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ടെലികോമിൽ ജോലി ചെയ്യണമെന്നാണ് സാദത്തിന്റെ ആഗ്രഹം. ഇപ്പോൾ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ജർമനി സുരക്ഷിതമാണെന്ന് തോന്നുന്നു. ഞാനും കുടുംബവും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ജർമൻ കോഴ്‌സും മറ്റ് പഠനങ്ങൾക്കുമായി പണം സമ്പാദിക്കണം. നിരവധി ജോലികൾക്കായി ഞാൻ അപേക്ഷിച്ചിരുന്നു. പ്രതികരണമൊന്നും ലഭിച്ചിട്ടില്ല - സാദത്ത് പറഞ്ഞു.

ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക് എൻജിനിയറിംഗിലും കമ്മ്യൂണിക്കേഷനിലുമായി രണ്ട് ബിരുദാനന്തരബിരുദങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് സാദത്ത്. 13 രാജ്യങ്ങളിലായി 20-ലധികം ആശയവിനിമയ സംബന്ധമായ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഘനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സാദത്ത് രാജിവച്ചതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, അഫ്ഗാനിലെ നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ചും താലിബാനെ കുറിച്ചും പ്രതികരിക്കാൻ സാദത്ത് തയ്യാറായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, FORMER IT MINISTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.