SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.52 PM IST

അതിവേഗക്കാരൻ 2021 പി.എച്ച് 27,  സൂര്യനെ വലംവയ്ക്കാൻ വേണ്ടത് 113 ദിനം

2021-ph-27

സാറ്റിയാഗോ: സൗരയൂഥത്തിലെ ഏറ്റവും വേഗത കൂടിയ ചെറുഗ്രഹത്തെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ. ചിലിയിലെ ഡാർക്ക് എനർജി ക്യാമറ(Dark Energy Camera-DECam) ആഗസ്റ്റ് 13 നാണ് അതിവേഗക്കാരനെ ആദ്യമായി കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

2021 പി.എച്ച് 27 എന്നാണ് ഈ ഗ്രഹത്തിന്റെ പേര്. മണിക്കൂറിൽ 94,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ചെറുഗ്രഹം 2016 AJ193 ഭൂമിയെ കടന്ന് പോയി ദിവസങ്ങള്‍ മാത്രമാകുമ്പോഴാണ് 113 ദിവസം മാത്രമെടുത്ത് പരിക്രമണം പൂർത്തിയാക്കുന്ന മറ്റൊരു ചെറുഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്.

സൂര്യന്റെ ഘനമുള്ള ഗുരുത്വാകർഷണ പ്രതലത്തിന് ഏറെ അരികിലൂടെയാണ് 2021 പി.എച്ച് 27ന്റെ യാത്രയെന്നാണ് ബഹിരാകാശശാസ്ത്രജ്ഞരുടെ അനുമാനം. ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയിലുള്ള പ്രധാന ആസ്റ്ററോയ്ഡ് ബെൽറ്റിന്റെ (asteroid belt) ഭാഗമാണ് ഈ കുഞ്ഞുഗ്രഹമെന്നും മറ്റ് ഗോളങ്ങളുടെ ഗുരുത്വാകർഷണബലത്തിന്റെ ഫലമായി സൂര്യന്റെ സമീപത്തേക്ക് ഇതിന്റെ സഞ്ചാരപഥം നീക്കപ്പെട്ടതാവാം.

2021 പി.എച്ച് 27 ഭ്രമണപഥത്തിന് ലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷം കാലക്രമേണ വ്യതിയാനുണ്ടാകാമെന്നും ബുധനുമായോ ശുക്രനുമായോ ചിലപ്പോള്‍ സൂര്യനുമായോ കൂട്ടിയിടിക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. 2021 പി.എച്ച് 27 ഒരു വാൽനക്ഷത്രമാണോയെന്ന സംശയവും ശാസ്ത്രജ്ഞർക്കുണ്ട്.

@ സവിശേഷതകൾ

@ 2021 പി.എച്ച് 27 ഒരു തവണ സൂര്യനെ ചുറ്റാനെടുക്കുന്ന സമയം ബുധനൊഴികെ മറ്റ് ഗ്രഹങ്ങളേക്കാൾ കുറവാണ്. ബുധന് ഒരു പരിക്രമണം പൂർത്തിയാക്കാന്‍ വേണ്ടത് 88 ഭൗമദിനങ്ങൾ

@ സൂര്യന് ഏറ്റവും സമീപത്ത് കടന്നുപോകുന്ന ആകാശവസ്തു

@ സൂര്യനിൽ നിന്ന് 20 ദശലക്ഷം കിലോമീറ്റർ(12.4 ദശലക്ഷം മൈൽ)അകലെ ഈ ചെറുഗ്രഹം കടന്നുപോകുന്നു.

@ സൂര്യനില്‍ നിന്ന് 47ദശലക്ഷം കിലോമീറ്റർ (29 ദശലക്ഷം മൈൽ) അകലെ വരെ ബുധൻ എത്തും.

@ സൂര്യന് ഏറ്റവുമരികെ എത്തുന്നതിനാൽ 500 ഡിഗ്രി സെൽഷ്യസ്(900 ഫാരൻഹീറ്റ്)വരെ താപനിലയിലൂടെ 2021 പി.എച്ച് 27 കടന്നു പോകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, 2021 PH 27
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.