കൊച്ചി: എൻ.സി.പി യുവജനവിഭാഗമായ എൻ.വൈ.സി എറണാകുളം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു.
പ്രവീൺ ജോസ് (പ്രസിഡന്റ്), ഷെർബിൻ കൊറയ (വൈസ് പ്രസിഡന്റ്), കെ.ആർ.രാജേഷ് (ട്രഷറർ) അബ്ദുൽ ജബ്ബാർ, കരുൺ കുമാർ (ജന.സെക്രട്ടറിമാർ), അഡ്വ.നോയൽ ടി. ഹരി, കെ.എ.അൻവർ, അബ്ദുൾ ഗഫൂർ, ആഷിക്ക് പാലക്കൽ, രാകേഷ് ബ്രില്ലന്റ് (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ മുഖ്യപ്രഭാഷണം നടത്തി. എൻ.വൈ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുൾ അസീസ്, സംസ്ഥാന നിർവാഹക സമിതി അംഗം ജയപ്രകാശ്, ജില്ലാ സെക്രട്ടറി റെജി ഇല്ലിക്കപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |