SignIn
Kerala Kaumudi Online
Friday, 26 April 2024 12.21 AM IST

നൈല ഉഷയ്ക്ക് വീണ്ടും മമ്മൂട്ടിയോടൊപ്പം അഭിനയിക്കണം

ss

കോടിക്കണക്കിന് നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് നോക്കും പോലെയാണ് മമ്മൂട്ടിയെ ഓരോ തവണ കാണുമ്പോഴെന്ന് നടി നൈല ഉഷ പറയുന്നു. മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയും ഇഷ്ടവും തുറന്നു പറഞ്ഞിരിക്കുകയാണ് നൈല തന്റെ ഏറ്റവും പുതിയ പോസ്റ്റിലൂടെ. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രത്തിന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആരെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ തനിക്ക് അവസരമുണ്ടാക്കി തരണമെന്നും നൈല കുറിപ്പിൽ പറയുന്നുണ്ട്.'കോടിക്കണക്കിന് നക്ഷത്രങ്ങൾ നിറഞ്ഞുനിൽക്കുന്ന ആകാശത്തേക്ക് നോക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. ആ വിസ്മയം നിറഞ്ഞ അനുഭവമാണ് ഓരോ തവണ അദ്ദേഹത്തെ കാണുമ്പോഴും എനിക്ക് തോന്നാറുള്ളത്.പിന്നെ, ആരെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ എന്നെ കാസ്റ്റ് ചെയ്യണം, പ്ലീസ്,' നൈല ഉഷയുടെ വാക്കുകൾ. മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയായിരുന്നു നൈല ഉഷ മലയാള സിനിമയിലേക്കെത്തിയത്. അതിനുശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്ററിലും ദീപു കരുണാകരൻ സംവിധാനം ചെയ്ത ഫയർമാനിലും നൈല മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NYLA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.