ന്യൂഡൽഹി: എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇന്ത്യയിൽ പ്രവേശിക്കുന്നതിന് ഇ- വിസ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ചില അഫ്ഗാൻ പൗരന്മാരുടെ പാസ്പർട്ടുകൾ നഷ്ടപ്പെട്ടെന്ന റിപ്പോർട്ടുകൾ കണക്കിലെടുത്ത് നിലവിൽ ഇന്ത്യയിൽ ഇല്ലാത്തവരുടെ മുമ്പ് അനുവദിച്ച വിസകൾ അടിയന്തിരമായി അസാധുവാക്കി. നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് അഫ്ഗാൻ പൗരൻമാർക്ക് 'ഇ-എമർജൻസി എക്സ്-മിസ്ക് വിസ' നൽകും. www.indianvisaonline.gov.inൽ ഇ വിസയ്ക്ക് അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |