പൊൻകുന്നം : വികസനകാഴ്ചപ്പാടും പുരോഗമന ചിന്തയുമുള്ള കേരള കോൺഗ്രസിന്റെ അടിത്തറ യുവജനങ്ങളാണെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം .പ്രസിഡന്റ് ശ്രീകാന്ത്. എസ് .ബാബു അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ഉദ്ഘാടനം ചെയ്തു. എ.എം. മാത്യു ആനിത്തോട്ടം, വി.ടി.ജോസഫ് ,സാജൻ തൊടുക, രാജേഷ് വാളിപ്ലാക്കൽ, ജോസഫ് ചാമക്കാല, വിഴിക്കത്തോട് ജയകുമാർ, ജയിംസ് പെരുമാക്കുന്നേൽ, ഷാജി പാമ്പൂരി, സണ്ണികുട്ടി അഴകമ്പ്ര എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |