കോട്ടയം : തലയാഴം പഞ്ചായത്തിലെ പുനരുദ്ധരിച്ച കൊതവറ ക്ഷീരവ്യവസായ സംഘം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദീർഘനാളായി പ്രവർത്തനരഹിതമായിരുന്ന സംഘത്തിന് സംസ്ഥാന സർക്കാരിന്റെ പുനരുജ്ജീവന പദ്ധതിപ്രകാരം ധനസഹായമായി അനുവദിച്ച 61500 രൂപ എം.എൽ.എ വിതരണം ചെയ്തു. കൊതവറ എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനി മോൻ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, വാർഡംഗങ്ങളായ കെ.വി.ഉദയപ്പൻ, ഷീജ ഹരിദാസ്, ക്ഷീരവികസന വകുപ്പ് അസി.ഡയറക്ടർ കെ. ജയലക്ഷ്മി, ഡി.ഇ.ഒ വിസിന്ധു , അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |