SignIn
Kerala Kaumudi Online
Thursday, 18 April 2024 10.13 PM IST

അഗ്നിശമന സേനാംഗം ഒ.കെ.രജീഷിനെ ആദരിച്ചു

rajeesh
ഒ.കെ. രജീഷിന് കെ.പി. മോഹനൻ എം.എൽ.എ ഉപഹാരം നൽകുന്നു

പാനൂർ: കേരള സർക്കാരിന്റെ വിശിഷ്ട സേവനത്തിനുള്ള അവാർഡ് ലഭിച്ച അഗ്നിശമന സേനാംഗം കൂരാറ സ്വദേശി ഒ.കെ. രജീഷിനെ ആദരിച്ചു. ലൈബ്രറി കൗൺസിൽ മൊകേരി പഞ്ചായത്ത് നേതൃസമിതി, മൊകേരി സുഹൃദ്ജന വായനശാല ആൻഡ് ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.വി മുകുന്ദൻ, ജില്ല ലൈബ്രറി കൗൺസിൽ അംഗം കെ. കുമാരൻ, നേതൃസമിതി കൺവീനർ എൻ.കെ. ജയപ്രസാദ്, പി. ഗംഗാധരൻ, വി.പി. രാജേഷ്,, എൻ. ഖാലിദ്, കെ.പി. ഖാദർ ഹാജി, കെ.കെ. ഷിബിൻ, എൻ.പി. ഹരീന്ദ്രൻ, സി. ദിനേശൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, AADARAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.