SignIn
Kerala Kaumudi Online
Friday, 18 October 2019 2.25 AM IST

'രാഹുൽ ഗാന്ധി അന്യ സംസ്ഥാന തൊഴിലാളിയാണെങ്കിൽ ചെഗുവേരയും സ്റ്റാലിനും ആലപ്പുഴക്കാരാണോ? ജലീലിന്റെ വംശീയ ട്രോളിന് സോഷ്യൽ മീഡിയയിൽ പൊങ്കാല

kt-jaleel

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുവെന്ന വാർത്തയെ തുടർന്ന് മന്ത്രി കെ.ടി ജലീൽ രാഹുൽ ഗാന്ധിയെ വിമർശിച്ച് ഇട്ട ഫേസ്ബുക്ക് ട്രോളിനെതിരെ സോഷ്യൽ മീഡിയ. ട്രോൾ വംശീയ വിദ്വേഷം നിറഞ്ഞതും തൊഴിലാളി വിരുദ്ധ പരാമ‍ർശവുമാണെന്നും സോഷ്യൽ മീഡിയ വിമർശിച്ചു.

പോസ്റ്ററൊട്ടിക്കാനും കൂലിപ്പണിക്കും മാത്രമല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല മറിച്ച് പുലിമടയിൽ ചെന്നാണെന്നും ജലീൽ കുറിച്ചിരുന്നു. ഇതിനെതിരാണ് വിമർശനം ഉയരുന്നത്.

'ഹിന്ദിക്കാർക്ക് എന്താണ് ജലീൽ സാഹിബെ കുഴപ്പം? നിങ്ങൾ ഈ ഇന്ത്യ രാജ്യത്തെ മന്ത്രിയല്ലേ? തമിഴൻ, ബംഗാളി, ഹിന്ദിക്കാരൻ.
ഹിന്ദിക്കാർ ഇവിടെ വന്നു ചെയ്യുന്നതൊക്കെ മോശം പണിയാണോ? അതോ ഹിന്ദിക്കാർ ആയതാണോ മോശം? അതല്ല നിങ്ങൾ അവരെക്കാൾ കൂടിയ ഇനമാണോ?അന്യ സംസ്ഥാന തൊഴിലാളിയെ അതിഥി തൊഴിലാളി എന്നു വിളിക്കാൻ ശീലിച്ചു വരുന്ന നാട്ടിൽ ഒരു മന്ത്രി ഉണ്ടാക്കുന്ന നാണക്കേട്'. ഒരാൾ കുറിച്ചു.

'രാഹുൽ ഗാന്ധിയെ അന്യ സംസ്ഥാന തൊഴിലാളി എന്ന് ആക്ഷേപിക്കുന്ന സഖാക്കളോട് ചെഗുവേരയും സ്റ്റാലിനും ആലപ്പുഴക്കാരാണോ' എന്ന് മറ്റൊരാൾ ചോദിക്കുന്നു. ജലീലന്റെ ട്രോളിനെതിരെ നിരവധി കമന്റുകളാണ് ഫേസ്ബുക്കിൽ നിറയുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KT JALEEL AGAINST RAHUL GANDHI, RAHUL GANDHI WAYANAD, FACEBOOK TROLL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.