ഡോഡോമ: പരന്ന മാറിടമുള്ള സ്ത്രീകൾ ആകർഷണീയരല്ലെന്ന് ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസൻ. വനിതാ ഫുട്ബോൾ താരങ്ങളെ ഉദ്ദേശിച്ചായിരുന്നു സാമിയയുടെ വിവാദ പരാമർശം.
വനിതാ ഫുട്ബോൾ താരങ്ങൾ പരന്ന മാറിടമുള്ളവരാണ്. അവരെ പെട്ടെന്ന് കണ്ടാൽ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ സാധിക്കില്ല. അവരുടെ മുഖത്തേക്ക് നോക്കിയാൽ നിങ്ങൾ അതിശയിക്കും - സാമിയ പറഞ്ഞു.
പ്രാദേശിക ഫുട്ബോൾ ടൂർണമെന്റിൽ പുരുഷ ടീം സമ്മാനം നേടിയത് ആഘോഷിച്ചുള്ള ചടങ്ങിനിടെയാണ് സാമിയയുടെ പ്രതികരണം.
ഒരുപാട് നേട്ടങ്ങളുള്ളവരായിരിക്കും വനിതാ ഫുട്ബോൾ താരങ്ങൾ. എന്നാൽ അവയെല്ലാം വിവാഹം വരുമ്പോൾ അപ്രസക്തമായിരിക്കും.
അവർ ട്രോഫികൾ സ്വന്തമാക്കുമ്പോൾ നാം അഭിമാനിക്കുന്നു. എന്നാൽ, അവരുടെ ഭാവിജീവിതം പരാജയമായിരിക്കും. കളിയിലൂടെ കാലുകൾക്കു തളർച്ചയുണ്ടാകുകയും അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.വിവാഹം എന്നത് വനിതാ ഫുട്ബോൾ താരങ്ങളെ സംബന്ധിച്ചിടത്തോളം സ്വപ്നമായി മാറിയെന്നും അവർ പറഞ്ഞു.
പുരുഷ ഫുട്ബോൾ കളിക്കാരിൽ ആരെങ്കിലും വനിതാ ഫുട്ബോൾ താരങ്ങളെ ഭാര്യമാരാക്കാൻ തയ്യാറാകുമോ? ഇല്ലെന്നാണ് എനിക്കു തോന്നുന്നത്. തയ്യാറായാൽ തന്നെ ഭാര്യയുമായി വീട്ടിലെത്തുമ്പോൾ നിങ്ങളുടെ അമ്മയോ മറ്റുബന്ധുക്കളോ നിന്റെ ഭാര്യ സ്ത്രീ തന്നെയാണോ എന്നു ചോദിക്കും - സാമിയ പറയുന്നു.സാമിയയുടെ പ്രസ്താവനയ്ക്കെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |