ടോക്കിയോ: ജപ്പാനിലെ കുപ്രസിദ്ധ യാകുസ മാഫിയ സംഘങ്ങളിലൊന്നായ കുഡോ-കായ് തലവന് വധശിക്ഷ വിധിച്ച് കോടതി. 74കാരനായ സടോറു നോമുറക്കാണ് വധശിക്ഷ. ഒരാളെ വധിക്കാനും മൂന്നു പേർക്കെതിരെ ആക്രമണത്തിനും ഉത്തരവിട്ടതിനാണിത്.
തെരുവുകളിൽ ക്രമസമാധാനം നിലനിറുത്തുന്നവരെന്ന പേരിൽ പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങളാണ് യാകുസകൾ. ശതകോടികളാണ് മിക്ക സംഘങ്ങളുടെയും ആസ്തി. ഇവരിലൊരു വിഭാഗത്തിന്റെ തലവനാണ് സടോറു.മതിയായ തെളിവുകളില്ലാതെയാണ് ശിക്ഷ വിധിച്ചതെന്ന് ജപ്പാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാന്യമായ തീരുമാനം ഞാൻ ആവശ്യപ്പെട്ടു. ഇതിന് നിങ്ങൾ ഖേദിക്കുമെന്ന് വിധി കേട്ട ശേഷം സടോറു ജഡ്ജിയോടു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |