ന്യൂഡൽഹി: ബീഹാറിൽ കൊവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് ഒന്നാം ക്ളാസ് അടക്കം സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി.
എല്ലാ വ്യാപാരസ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും പാർക്കുകളും ഗാർഡനുകളും ആരാധനാലയങ്ങളും തുറക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. സർവകലാശാലകൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും പരീക്ഷകൾ നടത്താം.തിയേറ്ററുകൾ, ക്ലബ്ബുകൾ, ജിംനേഷ്യം, നീന്തൽക്കുളങ്ങൾ, റെസ്റ്റോറന്റുകൾ, ഭക്ഷണശാല എന്നിവയ്ക്കും പ്രവർത്തനം പുനഃരാരംഭിക്കാമെങ്കിലും ഉൾക്കൊള്ളാവുന്നതിന്റെ 50 ശതമാനം ആളുകൾക്കേ പ്രവശനം അനുവദിക്കാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |