കൊച്ചി: ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സിയിൽ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവു സ്റ്റേ ചെയ്ത സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളിയത്. ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ സംവരണപ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരായ ഹർജി സിംഗിൾബെഞ്ചിൽ നിലവിലുള്ളതിനാൽ അവിടെ വിശദമായി വാദം കേട്ട് തീർപ്പാക്കാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ്.ഐ.യു.സി) നാടാർ വിഭാഗമൊഴികെയുള്ള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഫെബ്രുവരി ആറിനാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനെ ചോദ്യം ചെയ്ത് മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ (എം.ബി.സി.എഫ്) ജനറൽ സെക്രട്ടറി എസ്.കുട്ടപ്പൻ ചെട്ടിയാർ നൽകിയ ഹർജിയിൽ ഇൗ ഉത്തരവ് സിംഗിൾബെഞ്ച് സ്റ്റേ ചെയ്ത് വിശദമായവാദത്തിനു മാറ്റി. ഇൗ സ്റ്റേ ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |